സമസ്‌ത 100-മത് വാർഷിക പ്ര്യഖ്യാപന സമ്മേളനം; മധൂർ സർക്കിൾ ഗ്രാമ പദയാത്ര സംഘടിപ്പിച്ചു

You are currently viewing സമസ്‌ത 100-മത് വാർഷിക പ്ര്യഖ്യാപന സമ്മേളനം; മധൂർ സർക്കിൾ ഗ്രാമ പദയാത്ര സംഘടിപ്പിച്ചു

മധുർ / കാസർകോട്: സമസ്‌ത 100-മത് വാർഷിക പ്ര്യഖ്യാപന സമ്മേളന ഭാഗമായി ഞായറാഴ്‌ച രാവിലെ പദയാത്ര സംഘടിപ്പിച്ചു. മുസ്‌ലിം ജാമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മധൂർ സർക്കിൾ ഗ്രാമ പദയാത്ര മുട്ടത്തൊടിയിൽ ആരംഭിച്ചു. സയ്യിദ് അലവി തങ്ങളിൽ നിന്ന് ജാഥാ നായകൻ അലി സഖാഫി പതാക ഏറ്റുവാങ്ങി.

നിരവധിപേർ പദയാത്രയിൽ അണിനിരന്നു. ഡിസംബർ 30ന് ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിലാണ് സമ്മേളനം നടക്കുന്നത്.

നാൽപ്പതംഗ ‘മുശാവറ’ ആണ് സുന്നി കൗൺസിലിൻ്റെ ഉന്നതാധികാര സമിതി. ഈ കൗൺസിൽ ആയിരക്കണക്കിന് ശാഫിയ പള്ളികൾ, മദ്രസകൾ (കുട്ടികൾക്ക് അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥാപനങ്ങൾ), അറബിക് കോളേജുകൾ (ഉത്തരേന്ത്യൻ മദ്രസകൾക്ക് തുല്യമായത്) തുടങ്ങിയവ നടത്തി വരുന്നു.

വടക്കൻ കേരളത്തിലെ പ്രധാന സുന്നി- ശാഫിഈ പണ്ഡിതസഭയാണ് സമസ്‌ത കേരള ജെം- ഇയ്യത്തുൽ ഉലമ. ശാഫിഈ നിയമം അനുസരിക്കുന്ന കേരളത്തിലെ സാധാരണ സുന്നികൾ ഭൂരിഭാഗവും ഉലമയെ പിന്തുടരുന്നു. സഘടനയുടെ സംസ്ഥാന പ്രസിഡണ്ട് റഈസുൽ ഉലമ ഇ.സുലൈമാൻ മുസ്‌ലിയാരും ജനറൽ സെക്രട്ടറി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ആണ്.

0Shares