Categories
സി.പി.ഐ.എം രാവണീശ്വരം ലോക്കൽ സമ്മേളനം സമാപിച്ചു; കെ.രാജേന്ദ്രനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു
Trending News





രാവണീശ്വരം(കാസറഗോഡ്): രണ്ട് ദിവസങ്ങളിലായി രാവണീശ്വരം കളരിക്കാൽ ഓഡിറ്റോറിയത്തിൽ നടന്ന സി.പി.ഐ.എം രാവണീശ്വരം ലോക്കൽ സമ്മേളനത്തിന് സമാപനമായി. കെ.രാജേന്ദ്രനെ ലോക്കൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ലോക്കൽ സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിൻ്റെ ഭാഗമായി ബഹുജന റാലി കളരിക്കാലിൽ നിന്നും ആരംഭിച്ച് ഒറവുങ്കര ചെഗുവേര നഗറിൽ സമാപിച്ചു. വളണ്ടിയർ മാർച്ച്, ബാൻഡ് വാദ്യം എന്നിവയുടെ അകമ്പടിയോടെ നടന്ന പ്രകടനത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. ആദ്യകാല പ്രവർത്തകരെ ആദരിക്കൽ. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വരെ അനുമോദിക്കൽ. എസ്.എസ്.എൽ.സി പ്ലസ് ടു അനുമോദനം. എന്നിവയും സംഘടിപ്പിച്ചു. സമാപന പൊതുയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാജേന്ദ്രൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പൊക്ലൻ, എ.കൃഷ്ണൻ, പി.ദാമോദരൻ, കെ.സബീഷ്, സി.പി.എം ചിത്താരി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒ.മോഹനൻ സ്വാഗതം പറഞ്ഞു. പൊതു പ്രകടനത്തിന് കെ.രാജേന്ദ്രൻ, പി.എ ശകുന്തള, കെ. ശശി, ഒ മോഹനൻ, ടി.ശശിധരൻ, വി.നാരായണൻ, പി.കെ ബാലൻ, ടി.രാജൻ, സി. രവി, എൻ ദിപുരാജ്, വിവേക്, പുഷ്പ.എം.ജി, രതിഷ്, ശ്രീധരൻ എ എന്നിവർ നേതൃത്വം നൽകി.
Also Read


Sorry, there was a YouTube error.