Categories
ആദ്യ ദിവസം ആറ് കോടി രൂപ കളക്ഷൻ നേടി സാമന്തയുടെ ‘യശോദാ’
ഫൈറ്റ് സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പുറത്ത് വരുന്ന പ്രതികരണം.
Trending News





സമന്ത മുഖ്യവേഷത്തിലെത്തുന്ന യശോദ എന്ന ചിത്രം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഒന്നാം ദിനം തന്നെ കോടികള്‍ കളക്ഷന്‍ നേടിയാണ് ചിത്രം മുന്നേറുന്നത്.ആദ്യ ദിവസം ആറ് കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നതെങ്കിലും സമന്തയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് നിരൂപകര്‍.
Also Read
ഫൈറ്റ് സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പുറത്ത് വരുന്ന പ്രതികരണം.ഹരി-ഹാരിഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ശ്രീദേവി മൂവിസ് ആണ്. വാടക ഗര്‍ഭധാരണ വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനായി വരുന്നത് ഒരു ആശുപത്രിയാണ്.

മണി ശര്‍മ്മയാണ് ചിത്രത്തിൻ്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എം. സുകുമാറാണ് ഛായാഗ്രാഹണം. സമന്ത മുഖ്യവേഷങ്ങളിലെത്തുന്ന ‘ശാകുന്തളം’, ‘ഖുശി’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്.

Sorry, there was a YouTube error.