Categories
സാമന്ത നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിൽ എത്തുന്നത് ഇരട്ട വേഷത്തിൽ
സിറ്റാഡെല്‍’ എന്ന സീരീസിൻ്റെ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക. വരുണ്‍ ധവാനായിരിക്കും നായകൻ.
Trending News





ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് തെന്നിന്ത്യയുടെ പ്രിയനായിക സാമന്ത. സാമന്ത നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിൻ്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ദിനേഷ് വിജയൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
Also Read
ഇപ്പോഴിതാ സാമന്ത ഇരട്ട വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ (workshop) പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു.

ഒരു ഇംഗ്ലീഷ് വെബ്‍സീരിസിൻ്റെ ഹിന്ദി വേര്‍ഷനിലും സാമന്ത അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ‘സിറ്റാഡെല്‍’ എന്ന സീരീസിൻ്റെ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക. വരുണ്‍ ധവാനായിരിക്കും നായകൻ.വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയ്‍ക്കുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്.

Sorry, there was a YouTube error.