Categories
entertainment

സെൻസർ പൂർത്തിയായി ദുല്‍ഖറിൻ്റെ ബോളിവുഡ് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്.

ദുല്‍ഖറിൻ്റെ പുതിയ സിനിമ ബോളിവുഡിലാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രം സെപ്‍റ്റംബര്‍ 23ന് ആണ് റിലീസ് ചെയ്യുക. ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി’ൻ്റെ സെൻസര്‍ പൂര്‍ത്തിയായതിൻ്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

രണ്ട് മണിക്കൂറും 15 മിനുട്ടും 31 സെക്കൻഡുമാണ് ചിത്രത്തിൻ്റെ ദൈര്‍ഘ്യം. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *