പൗരപ്രമുഖനും ചെങ്കല്ല് വ്യാപാരിയുമായ നാരംപാടിയിലെ എസ് ഇബ്രാഹിം ഹാജി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പൗരപ്രമുഖനും ചെങ്കല്ല് വ്യാപാരിയുമായ നാരംപാടിയിലെ എസ് ഇബ്രാഹിം ഹാജി അന്തരിച്ചു

ബദിയടുക്ക (കാസറഗോഡ്): പൗരപ്രമുഖനും ചെങ്കല്ല് വ്യാപാരിയുമായ നാരംപാടിയിലെ എസ് ഇബ്രാഹിം ഹാജി അന്തരിച്ചു. 68 വയസ്സായിരുന്നു. ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടി സ്വദേശിയാണ്. അസുഖ ബാധിതനായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ചെങ്കല്ല് വ്യവസായ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദീർഘകാലം പ്രവർത്തിച്ചു. കൃഷിയോട് അതിയായ താല്പര്യം കാണിച്ചിരുന്ന അദ്ദേഹം നല്ലരു കർഷകൻ കൂടിയായിരുന്നു. മുഖത്ത് എന്നും പുഞ്ചിരി നിലനിർത്തി എല്ലാവരോടും നല്ല സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം നാട്ടുകാർക്കിടയിൽ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. പരേതരായ പുണ്ടൂരിലെ മുഹമ്മദ് (മമ്മുച്ച) ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല, മക്കൾ: എസ് റഫീഖ്, ഫൗസിയ, ആസിഫ്, ജാഫർ സാദിഖ്, മരുമക്കൾ: ഇബ്രാഹിം, റംസീന, സാകിറ, ഷെമീന. അഹോദരങ്ങൾ: അബ്ദുള്ള, അബ്ദുറഹ്മാൻ (പരേതൻ), അസൈനാർ, എസ് കദർഹാജി, എസ് അബൂബക്കർ ഹാജി, പരേതരായ ആയിഷ, ബീഫാത്തിമ. മൃതദേഹം ബുധനാഴ്ച്ച രാവിലെ 10 മണിയോടെ നാരംപാടി ബദർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

0Shares