Categories
നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ്; ആർ.ടി.ഒ ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്തു
Trending News





കാസറഗോഡ്: സെപ്തംബര്‍ എട്ടിന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.45 ന് ദേശീയ പാത 66 ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം. വിവാഹഘോഷത്തിൻ്റെ ഭാഗമായി കാറിൻ്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പുറകില്‍ വരുന്ന വാഹനങ്ങളിലൂടെ വീഡിയോ ചിത്രീകരിക്കുകയും. ചെയ്തു. യാത്രക്കാര്‍ക്കും മറ്റു റോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാകും വിധം വാഹനമുപയോഗിക്കുന്നതിൻ്റെ ദൃശ്യ സഹിതമുള്ള പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. വാഹനം ഉപയോഗിച്ചിരുന്ന ഡ്രൈവറേയും മറ്റു സാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ വാഹനം ഉപയോഗിച്ച ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുകയും, എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.റ്റി.ആര്‍ എന്ന സ്ഥാപനത്തിലേക്ക് 5 ദിവസത്തെ പരിശീലനത്തിനും നിര്‍ദ്ദേശം നല്‍കിയതായും കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.റ്റി.ഒ പി. രാജേഷ് അറിയിച്ചു.
Also Read

Sorry, there was a YouTube error.