
കാസർകോട്: ജില്ലയിൽ ശക്തമായ മഴ തുടരവേ ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായികാസർകോട് മാറിയെന്നാണ് അനൗദ്യോഗിക കണക്കുകൾ . ശക്തമായ മഴയെ തുടർന്ന് കരിവേടകം വില്ലേജിലെ ചേമ്പ്രക്കല്ല് കോളനിയിൽ വെള്ളം കയറിയതിനാൽ പന്ത്രണ്ട് വീട്ടുകാരെ സെന്റ് മേരീസ് എൽ.പി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു.
കാസർകോട് തഹസിൽദാർ സ്ഥലം സന്ദർശിച്ചു. 16 പുരുഷൻമാരും 21 സ്ത്രീകളും ഏഴ് ആൺ കുട്ടികളും 10 പെൺകുട്ടികളുമായി 54 പേരാണ് ക്യാമ്പിലുള്ളത്. അറുപത് വയസ് പിന്നിട്ട രണ്ട് സ്ത്രീകളും ഒരു പുരുഷനും ക്യാമ്പിലുണ്ട്.

ഇതിനിടെ വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിൽ ഞായറാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായി . 6:23 ന് ഉണ്ടായ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ഭൂചലനമാണിത്. ഇന്ന് രാവിലെ കർണാടകയിലെ സുള്ള്യ താലൂക്കിലും ഭൂചലനമുണ്ടായിരുന്നു.
