
കാസർകോട്: കാസർകോട് നഗരസഭയുടെ കീഴിലുള്ള അണങ്കൂർ ജനകീയ ഹെൽത്ത് സെന്ററിലേക്ക് മരുന്ന് കുപ്പികൾ കൈമാറി തുരുത്തി കെ പുറം കുട്ടായിമ. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് സഹായം നൽകുന്നത്. നിരവധി രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയിലേക്ക് വരുന്ന രോഗികൾ കുപ്പിയും കൊണ്ട് വരുന്ന അവസ്ഥ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മരുന്നുകൾക്കായി കുപ്പികൾ ആശുപത്രിയിൽ നിന്നുതന്നെ ലഭ്യമാക്കുന്നത് വലിയ ആശ്വാസമാവുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. അഞ്ഞുറിൽ അധികം കുപ്പികൾ ഓരോതവണയും നൽകിവരുന്നു.

വാർഡ് കൗൺസിലർ ബി.എസ് സൈനുദ്ധീൻ മരുന്നുകുപ്പികൾ മെഡിക്കൽ ഓഫിസർ ഡോക്ടർ ഫർഹാന റിയാസിന് കൈമാറി. കൂട്ടായ്മ പ്രസിഡണ്ട് ടി.എ മുഹമ്മദ് കുഞ്ഞി, ജ.സെക്രട്ടറി സിദ്ദിഖ് അയംബാറ, ട്രാഷറർ സലീം അതിവളപ്പ്, ഭാരവാഹികളായ ഉനൈസ് അഹ്മദ്, ഫൈസൽ ടൈഗർ, റിയാസ് അയമ്പറ, ഷെഫീഖ് സൈനുദ്ദീൻ, ഹാരിസ് അയമ്പറ, ഹാരിസ് മുഹമ്മദ് , നജതുല്ലാഹി സിദ്ദീഖ്, ഹസ്സൻ, ഷെഫീഖ് അയമ്പറ, എന്നിവർ സംബന്ധിച്ചു.
