
പോഷകങ്ങളുടെ കലവറയായ ബദാം വണ്ണം കുറയ്‌ക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനുമൊക്കെ കഴിക്കാറുണ്ട്. പ്രോട്ടീന്‍, വൈറ്റമിന്‍, ഫൈബര്‍ എല്ലാം ആവോളം അടങ്ങിയതാണ് ബദാം. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ബദാമിനു കഴിയും. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മികച്ച ഔഷധം കൂടിയാണ്. സ്ത്രീകള്‍ ഉറപ്പായും ശീലിക്കേണ്ട ഒന്നാണ് ബദാം.
വൈറ്റമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ഇതിലെ വൈറ്റമിന്‍ ഇ-ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്.
പ്രിമെച്വര്‍ ഏജിങ് തടയാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല, ബദാം സ്ഥിരമായി കഴിച്ചാല്‍ അല്‍സ്ഹൈമേഴ്സ് പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും. മഗ്നീഷ്യം തലച്ചോറിൻ്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും മൂഡ് മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ബദാം. 2.5 ഔണ്‍സ് ബദാം സ്ഥിരമായി കഴിക്കുന്നവരില്‍ ഓക്സിഡേറ്റീവ് സ്‌ട്രെസ് വളരെ കുറവായിരിക്കും.

പ്രിബയോട്ടിക്സ് ധാരാളം അടങ്ങിയതാണ് ബദാം. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതില്‍ പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ ധാരാളമുണ്ട്. ഇവയൊക്കെ രക്തത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി കുറയ്ക്കാനും ബദാം സഹായിക്കും. ചര്‍മ്മ സംരക്ഷണത്തില്‍ വൈറ്റമിന്‍ -ഇ ഏറെ പ്രധാനമാണ്. പ്രായമേറുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിൻ്റെ തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കാനും ബദാം സഹായിക്കും. കുട്ടികള്‍ക്കു മുതല്‍ പ്രായമായവര്‍ക്കു വരെ കഴിയ്ക്കാവുന്ന അത്യുത്തമമായ ഭക്ഷണമാണിത്. എന്നാല്‍ ഇത് കൃത്യമായി ഫലം നല്‍കാന്‍ ചില പ്രത്യേക രീതിയില്‍, ചില പ്രത്യേക സമയങ്ങളില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ മോശം നീക്കി നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിയ്ക്കുവാന്‍ ബദാം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ ദിവസവും മിതമായ അളവില്‍ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ലിവറിലെ ടോക്‌സിനുകളെ നീക്കി ലിവര്‍ ശുദ്ധിയാക്കുന്നു. ഫാറ്റി ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഇ-യാണ് ഈ ഗുണം നല്‍കുന്നത്. കരളിൻ്റെ ആരോഗ്യത്തിന് ബദാം ദിവസവും കഴിയ്ക്കുന്നത് ഉത്തമമാണ്.
സ്ത്രീകള്‍ ദിവസവും 12 ഗ്രാം അണ്‍സാച്വറേറ്റഡ് കൊഴുപ്പു കഴിയ്ക്കുന്നത് ട്രൈ ഗ്ലിസറൈഡുകള്‍ കുറയ്ക്കുവാന്‍ സഹായിക്കും. കൂടിയ തോതിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതു നല്ലതാണ്. ദിവസവും ഒരൗണ്‍സ് വീതം ബദാം കഴിച്ചാല്‍ മതിയാകും.ഇതിലെ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ വൈറ്റമിന്‍ എ, ബി, ഇ, കെ എന്നിവ വലിച്ചെടുക്കുവാന്‍ ശരീരത്തെ സഹായിക്കുന്നു.

മെനോപോസ് സമയത്തും ആര്‍ത്തവ സമയത്തുമെല്ലാം സ്ത്രീകള്‍ക്ക് മൂഡ് മാറ്റം സര്‍വ്വ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ ഫീനൈലലൈനാണ് ഇതിനു സഹായിക്കുന്നത്. ഇത് അഡ്രിനാലിന്‍, ഡോപമൈന്‍ പോലുള്ള ഹോര്‍മോണ്‍ കെമിക്കലുകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇത് ശരീരവും തലച്ചോറുമെല്ലാം റിലാക്‌സ് ചെയ്യുവാന്‍ സഹായിക്കുന്നു. മുഖത്തിന് ചെറുപ്പം നല്‍കുന്നു. കാരണം മെനോപോസ് സമയത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതിനാല്‍ ചര്‍മത്തെയും ഇതു ബാധിയ്ക്കും. ഇതു തടയുവാന്‍ ബദാം കഴിയ്ക്കുന്നത് സഹായിക്കുമെന്ന് റിസര്‍ച്ചുകള്‍ തെളിയിച്ചിട്ടുണ്ട്.
ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ബദാം ഒരൗണ്‍സില്‍ 75 മില്ലീഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടിയുടെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇതു പോലെ എല്ലുകളുടെ സാന്ദ്രതയ്ക്കും. ഇതിലെ ഫോളേറ്റ് കുഞ്ഞിൻ്റെ തലച്ചോറിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുവാനും ഇത് ഏറെ നല്ലത് തന്നെയാണ്.
