ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല; തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുത്; റാപ്പര്‍ വേടന്‍ പറയുന്നത്..

You are currently viewing ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല; തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുത്; റാപ്പര്‍ വേടന്‍ പറയുന്നത്..

കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലെന്നും ഞാൻ നന്നാവാൻ ശ്രമിക്കാമെന്നും റാപ്പര്‍ വേടന്‍. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. തന്നെ കേള്‍ക്കുന്നവര്‍ ഈ വഴി സ്വീകരിക്കരുതെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം വേടൻ എന്ന ഹിരൺ ദാസ് മുരളി മനസ്സ് തുറക്കുകയായിരുന്നു. അതേസമയം മുൻ നിലപാട് തിരുത്തി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്ത് വന്നു. ഇന്ന് നടത്തിയ പ്രതികരണത്തിൽ വേടനെ അനുകൂലിച്ച് മന്ത്രി സംസാരിച്ചു.
വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വനംവകുപ്പ് മന്ത്രിപറഞ്ഞു. പ്രതീക്ഷയുള്ള കലാകാരനാണ് വേടൻ, ജീവിതത്തിൽ തിരുത്തല്‍ വരുത്തി തിരികെ വരണമെന്നും മന്ത്രി പ്രതികരിച്ചു. അതോടപ്പം വേടനെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷും രംഗത്ത വന്നു. നിലവിൽ കേസെടുത്ത ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്ന നിലപാടാണ് പാർട്ടിക്കും മന്ത്രിക്കുമുള്ളത്.

0Shares