
രാവണേശ്വരം: അപ്ലിയത്ത് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മാതൃസമിതിയുടെ തിരുവാതിരനടന്നു. മൂവാളംകുഴി ചാമുണ്ഡി അമ്മയുടെ കുളിച്ചു തോറ്റം, മോന്തി കോലം, കാർന്നോൻ തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തിതെയ്യം, പടിഞ്ഞാർ ചാമുണ്ഡി അമ്മ, ഗുളികൻ, മൂവാളംകുഴിചാമുണ്ഡി അമ്മ, കാരഗുളികൻ എന്നീ തെയ്യങ്ങളും അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. വിളക്കിലരി ചടങ്ങോടെ ഉത്സവത്തിന് സമാപനമായി. അന്നദാനവും നടന്നു.
