Trending News





തിരുവനന്തപുരം: വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തൻ്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം. മൂന്ന് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വയനാട് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി കുതിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Also Read

Sorry, there was a YouTube error.