ഷാരൂഖിന്റെയും സൽമാന്റെയും പുതിയ അയൽക്കാർ രൺവീറും ദീപികയും 

  • Post category:entertainment
  • Reading time:1 min read
You are currently viewing ഷാരൂഖിന്റെയും സൽമാന്റെയും പുതിയ അയൽക്കാർ രൺവീറും ദീപികയും 

മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ ഷാരൂഖ് ഖാന്‍റെ മന്നത്ത്, സൽമാൻ ഖാന്‍റെ ഗാലക്സി അപ്പാർട്ട്മെന്‍റ് എന്നിവയ്ക്ക് തൊട്ടടുത്തുള്ള ക്വാഡ്രപ്ലെക്സ് അപ്പാർട്ട്മെന്‍റ് രൺവീർ സിംഗും ദീപിക പദുക്കോണും സ്വന്തമാക്കി. ഏകദേശം 119 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്‍റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാഗർ രേഷം എന്ന നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ 16, 17, 18, 19 നിലകളിലാണ് ദമ്പതികളുടെ പ്രോപ്പർട്ടി.

രൺവീറും പിതാവ് ജുഗ്ജീത് സുന്ദർസിംഗ് ഭവാനിയും ചേർന്ന് 118.94 കോടി രൂപ വിലമതിക്കുന്ന ആഡംബര ക്വാഡ്രപ്ലെക്സ് അപ്പാർട്ട്മെന്‍റാണ് ബുക്ക് ചെയ്തിരിക്കുന്നത്. 11,266 ചതുരശ്രയടി വിസ്തീർണമുള്ള കാർപെറ്റ് ഏരിയയും 1,300 ചതുരശ്രയടി വിസ്തീർണമുള്ള പ്രത്യേക ടെറസുമാണ് അപ്പാർട്ട്മെന്‍റിനുള്ളത്. 19 പാർക്കിങ് സ്ലോട്ടുകളും ഇവിടെയുണ്ട്. 

രൺവീറിന്‍റെ മീഡിയ കമ്പനിയുടെ പേരിലാണ് സ്വത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂമിയിടപാടുകൾക്കായി 7.13 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി നൽകിയിട്ടുണ്ട്.

0Shares