
കാഞ്ഞങ്ങാട്: കൊളവയൽ രാജരാജേശ്വരി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിധിയിലെ വീടുകളിൽ കർക്കടകം ഒന്ന് മുതൽ രാമായണ പാരായണം ഭക്ത്യാദരപൂർവ്വം നടന്നുവരുന്നു. രാമയണപാരായണത്തിൽ നിത്യവും സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം നിരവധിപേർ പങ്കാളികളാകുന്നു. ഓരോ ദിവസവും ഓരോ വീടുകളിൽ വൈകുന്നേരം 7 മുതൽ 8.30 വരെയാണ് പരിപാടി നടക്കുന്നത്. നാമജപവും രാമായണ പാരായണവും അതിൻ്റെ അർത്ഥ വിവരണവും തുടർന്ന് കുടുംബനാഥന്മാർ ഭഗവാന് ആരതിയും സമർപ്പിക്കുന്നു. പാരായണത്തിന് ശേഷം ചൊല്ലിയ ശീലുകളുടെ അർത്ഥം വിശദീകരിക്കാനും അവ സാധാരണക്കാർക്ക് മനസ്സിലാക്കാനും സാധിക്കുന്നു. ഞായറാഴ്ചകളിൽ 3 മണി മുതൽ 6.30 വരെ ക്ഷേത്രത്തിൽ രാമായണ പാരായണവും കുട്ടികൾക്കായി വിവധ മത്സരങ്ങളും നടത്തുന്നുണ്ട്. പുതു തലമുറകൾക്ക് ഏറെ താല്പര്യം തോന്നിപ്പിക്കുന്ന ഈ മഹായാനത്തിൽ കുട്ടികളുടെ സാന്നിധ്യവും അവരുടെ പാരായണവും വളരെയേറെ ചർച്ച ചെയ്ത് വരുകയാണ്. ക്ഷേത്രം മാതൃസമിതിയുടേയും ആദ്ധ്യാത്മിക സമിതിയുടേയും നേതൃത്വത്തിൽ നടക്കുന്ന ഈ മഹായജ്ഞം അജിത പ്രഭാകരൻ, വിജിന സതീശൻ, പി.കെ.ശ്രീധരൻ, ശ്രീധരൻ.കെ, അനിൽകുമാർ, കെ. വി. ലക്ഷ്മണൻ എന്നിവരുടെ ഏകോപനത്തിലാണ് നടക്കുന്നത്. പാരായണാനന്തരം എല്ലാവരും ഒത്തുചേർന്ന് പ്രസാദ വിതരണവും ലഘു ഭക്ഷണമടക്കമുള്ളവ ആസ്വദിച്ച് കഴിക്കാനും ഒത്തുകൂടാനും സാദിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
