Categories
മികച്ച യുവജന ക്ലബ്ബിനുള്ള അവാർഡ്; രാജീവ് ഗാന്ധി യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Trending News





പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് യുവ ഗ്രാമം പദ്ധതിയുടെ ഭാഗമായി മികച്ച യുവജന ക്ലബ്ബിന് വര്‍ഷംതോറും നല്‍കിവരുന്ന രാജീവ് ഗാന്ധി യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പൊതുവായ പ്രവര്‍ത്തനങ്ങള്‍, വേറിട്ട ആശയവും കാഴ്ചപ്പാടും, പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, വയോജന ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാര്‍ഡ്. അപേക്ഷകര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്,മിനുറ്റ്‌സ് കോപ്പി, വീഡിയോ മറ്റു രേഖകള്‍ തയ്യാറാക്കി ജനുവരി 10 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 9995493635
Also Read

Sorry, there was a YouTube error.