Trending News





ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പോലീസ് അറിയിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും പോലീസ് പറഞ്ഞു. ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു. മീൻ പിടിക്കുന്ന നാടോടി സംഘ എന്ന നിലയിലാണ് കുറുവാ സംഘാംഗമായ സന്തോഷ് ആലപ്പുഴയിൽ എത്തിയത്. നദികളോട് ചേർന്ന ഇടങ്ങളിൽ കുടിൽ കെട്ടി കുടുംബ സമേതം താമസിക്കുകയും മീൻ പിടിക്കുകയുമാണ് നാടോടി സംഘം ചെയ്യുന്നത്. പിടികൂടിയ മീൻ വില്പനക്കെത്തിച്ചാണ് പണം കണ്ടെത്തുന്നത്. എന്നാൽ ഇത്തരം നാടോടികളുടെ കൂടെ കുറുവ സംഘവും കയറികൂടിയതാണ് ആശങ്ക വർധിപ്പിച്ചത്. കുറുവ സംഘം ജില്ലയിൽ എത്തിയതോടെ പോളിസ് ജാഗ്രതയിലാണ്.
Also Read

Sorry, there was a YouTube error.