Categories
കാഴ്ച്ച പരിമിതരുടെ ഖുർആൻ വിജ്ഞാന പരീക്ഷ നടത്തി
Trending News


വിദ്യാനഗർ: അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് കേരളാടിസ്ഥാനത്തിൽ കാഴ്ച പരിമിതർക്കായി നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ കാസർഗോഡ് സെന്ററിൽ മുപ്പതു പേർ പരീക്ഷയെഴുതി. തുടർന്ന് നടന്ന ഖുർആൻ സമ്മേളനം റിട്ടയേർഡ് ഡി.വൈ.എസ്.പി റഹീം ഉദ്‌ഘാടനം ചെയ്തു. അസ്സബാഹ് മദ്രസ്സ വിദ്യാർത്ഥി സാലിഹ് ഖിറാഅത് നടത്തി. അസ്സബാഹ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹംസ ഇരിങ്ങല്ലൂർ അധ്യക്ഷം വഹിച്ചു. മുഖ്യാതിഥിയായി ശാഹുൽ ഹമീദ് (ഷാഹുച്ച) പങ്കെടുത്തു. മൂസ ബി ചെർക്കള, നൗഷാദ് ചെർക്കള, എന്നിവർ ആശംസകളർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് മൗലവി പ്രാർത്ഥന നടത്തി. ജില്ലാ പ്രസിഡന്റ് സാദിഖ് നെല്ലിക്കുന്ന് സ്വാഗതവും അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
Also Read

Sorry, there was a YouTube error.