
ഓഡിയോ പ്രധാനമായ സമൂഹമാധ്യമ പ്ളാറ്റ്ഫോം ക്ളബ് ഹൗസില്‍ വ്യാപകമായി സമൂഹത്തിന് ദോഷകരമായ രീതിയിലെ ചര്‍ച്ചകള്‍ നടക്കുന്നതായി പോലീസ്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ലൈംഗിക ചുവയുളളതും ലൈഗിംകമായി അധിക്ഷേപിക്കുന്നതുമായ തരത്തിലെ സംഘങ്ങള്‍ ക്ളബ് ഹൗസില്‍ സജീവമാണെന്ന് പോലീസ് കണ്ടെത്തി.

ഇതോടൊപ്പം സമൂഹത്തില്‍ ജാതി,മത സ്‌പര്‍ദ്ധ ഉണ്ടാക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമായ ചര്‍ച്ചകളും ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു. ഇത്തരം ഗ്രൂപ്പുകളെയെല്ലാം നിരീക്ഷിക്കും. ഇവ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവയുടെ അഡ്‌മിന്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും.
