ഗാന്ധി രാമൻനായരുടെ സ്മൃതികുടീരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന; മകൾക്ക് ആദരം

  • Post category:local news
  • Reading time:1 min read
You are currently viewing ഗാന്ധി രാമൻനായരുടെ സ്മൃതികുടീരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന; മകൾക്ക് ആദരം

ബോവിക്കാനം/ കാസർകോട്: സ്വാതന്ത്ര്യ സമര സേനാനിയും മഹാത്മാ ഗാന്ധിയുടെ ശിഷ്യനുമായ മുളിയാർ പഞ്ചായത്തിലെ ഗാന്ധി രാമൻനായരുടെ സമര പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന മകൾ കരിച്ചേരി നാരായണി അമ്മയെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഷാളണിയിച്ചു. തുടർന്ന് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.

1931 ഡിസംബറിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കറാച്ചി സമ്മേളനത്തിൽ മുളിയാറിൽ നിന്ന് കാൽനടയായി സഞ്ചരിച്ച് പങ്കെടുത്ത ഗാന്ധി രാമൻ നായർ 12 വർഷത്തോളം അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾക്ക് ഒപ്പം പ്രവർത്തിച്ച് നാട്ടിൽ തിരിച്ചെത്തി സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ശക്തി പകർന്നു.

1947 ആഗസ്റ്റ് 15 ന് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ സ്വവസതിയിൽ പന്തിഭോജനം നടത്തി സമൂഹത്തിൽ നില നിന്നിരുന്ന ജാതി വ്യവസ്ഥയ്ക്കെതിരെ പോരാട്ടം നടത്തിയ വ്യക്തിത്വമായിരുന്നു.

ചടങ്ങിൽ പേരമകനും പരിചാരകനുമായിരുന്ന മോഹൻകുമാർ നാരന്തട്ട സ്വാഗതം പറഞ്ഞു. അശോകൻ കാനത്തൂർ, എം.കുഞ്ഞമ്പു നമ്പ്യാർ, കെ.ബി മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരൻ, ഷെരീഫ് കൊടവഞ്ചി, എ.ജനാർദ്ധനൻ, അനീസ മൻസൂർ മല്ലത്ത്, വാസുദേവൻ, മണികണ്ഠൻ ഓമ്പയിൽ, രവീന്ദ്രൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.

0Shares