Trending News





ചെന്നൈ: തമിഴ്‌നാട് മഹാബലിപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58) അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
Also Read
അനാഥാലയത്തില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ചാര്‍ളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഗര്‍ഭിണിയാക്കിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.

ഗര്‍ഭിണിയായ വിവരമറിഞ്ഞതോടെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ കൊണ്ടാക്കി. പ്രസവ ശേഷം കൊണ്ടു പോകാമെന്നായിരുന്നു പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഹിതന്‍ തിരികെ വന്നില്ല.
ഫോണില്‍ ബന്ധപ്പെടാനും സാധിക്കാത്തതിനെ തുടര്‍ന്ന് മഹാബലിപുരം പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അനാഥലയത്തില്‍ ഉള്ള മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Sorry, there was a YouTube error.