Categories
അഞ്ചുവർഷത്തിൽ ഒരിക്കൽ നടത്തിവരാറുള്ള ഹസ്രത്ത് മാലിക് ദീനാർ ഉറൂസിനും 30 ദിവസം നീണ്ടുനിൽക്കുന്ന മത പ്രഭാഷണ പരമ്പരക്കും തളങ്കരയിൽ ഒരുക്കങ്ങൾ പൂർത്തിയായി; ഭക്തിസാന്ദ്രമായ ചടങ്ങിൽ പതാക ഉയർന്നു
മത പ്രഭാഷണ പരമ്പരയാണ് മാലിക് ദീനാർ പരിസരത്ത് നടക്കുന്നത്
Trending News





കാസര്‍കോട്: ആത്മീയ വിശുദ്ധി അലതല്ലിയ ഭക്തി സാന്ദ്രമായ ചടങ്ങിൽ തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക്ദീനാര്‍ (റ) ഉറൂസിന് കൊടിയുയര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാലിക്ദീനാര്‍ പള്ളി പരിസരത്ത് തടിച്ച് കൂടിയ നൂറുകണക്കിന് ഭക്ത ജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തി. പ്രാര്‍ത്ഥനയും അദ്ദേഹം നിര്‍വ്വഹിച്ചു.
Also Read

കീഴൂര്‍- മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്‌മദ് മൗലവി മുഖ്യാഥിതിയായിരുന്നു. വൈസ്.പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ട്രഷറർ പി.എ സത്താര്‍ ഹാജി, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍ റഹ്‌മാന്‍, ടി.എ ഷാഫി, മാലിക് ദീനാർ അക്കാദമി പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ബാരി ഹുദവി, ചെങ്കളം അബ്ദുല്ല ഫൈസി, നഗരസഭ ചെയര്‍മാന്‍ അഡ്വ: വി.എം മുനീര്‍, കരീം സിറ്റി ഗോല്‍ഡ്, സി.എൽ ഹമീദ്, അഹ്‌മദ് ഹാജി അങ്കോല, ഹസൈനാര്‍ ഹാജി തളങ്കര, അസ്ലം പടിഞ്ഞാര്‍, വെല്‍ക്കം മുഹമ്മദ് ഹാജി, കെ.എച്ച് മുഹമ്മദ് അഷ്‌റഫ്, എന്‍.കെ അമാനുള്ള, കെ.എം ബഷീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട് നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.

അഞ്ചുവർഷത്തിൽ ഒരിക്കലാണ് മാലിക് ദീനാർ ഉറൂസ് നടത്തിവരാറുള്ളത്. ഇതിൻ്റ ഭാഗമായി 30 ദിവസം നീണ്ടുനിൽക്കുന്ന മത പ്രഭാഷണ പരമ്പരയാണ് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി പരിസരത്ത് നടക്കുന്നത്. ഉറൂസിൻ്റ ഭാഗമായുള്ള മത പ്രഭാഷണ പരമ്പരക്ക് ഈ മാസം 15ന് രാത്രി തുടക്കം കുറിക്കും. ഉറൂസിൻ്റെ പ്രധാന പരിപാടികൾ ജനുവരി 5ന് ആരംഭിക്കും. 2023 ജനുവരി 15ന് അന്നദാനത്തോടെ സമാപിക്കും.

Sorry, there was a YouTube error.