ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്; സി.എച്ച് കുഞ്ഞമ്പു MLA ഉദ്ഘാടനം ചെയ്തു

You are currently viewing ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്; സി.എച്ച് കുഞ്ഞമ്പു MLA ഉദ്ഘാടനം ചെയ്തു

ഉദുമ: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. കാസർകോട് വികസന പാക്കേജിലൂടെ ഭരണാനുമതി ലഭിച്ച 55 ലക്ഷം രൂപ വിനിയോഗിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സൗകര്യത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചത്. ദിവസേന 300 രോഗികൾ ചികിത്സ തേടുന്ന ആശുപത്രിയാണിത്. മെഡിക്കൽ ഓഫീസർ, പബ്ലിക് ഹെൽത്ത് വിഭാഗം, ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവ ഇവിടെ പ്രവർത്തിക്കും. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ഈ ആശുപത്രിയിൽ മൂന്ന് മെഡിക്കൽ ഓഫീസർമാരുടെ സേവനവും, സായാഹ്ന ഒ.പിയും കൂടാതെ ആർദ്രം നിലവാരത്തിലുള്ള ഫാർമസി, ലബോറട്ടറി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിലൂടെ ആശുപത്രി പൂർണമായും രോഗി സൗഹൃദമായതായി അധികൃതർ അറിയിച്ചു.

ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ വിജയൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി അരുൺ, ഉദുമ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ബീവി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സുധാകരൻ, മെമ്പർമാരായ വി.കെ അശോകൻ, നബീസ പക്യാര, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി രാജേന്ദ്രൻ, കെ.വി ശ്രീധരൻ, കെ.ബി.എം ഷെരീഫ്, വൈ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് ആരോഗ്യം, വിദ്യാഭ്യാസം സ്ഥിര സമിതി അധ്യക്ഷ സൈനബ അബൂബക്കർ സ്വാഗതവും ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഖാദർ (കായിഞ്ഞി) നന്ദിയും പറഞ്ഞു.

0Shares