നാവിക സേനയിൽ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍; സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നില്‍ കാസര്‍കോട് സ്വദേശിനി

  • Post category:local news / news
  • Reading time:1 min read
You are currently viewing നാവിക സേനയിൽ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍; സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നില്‍ കാസര്‍കോട് സ്വദേശിനി

കാസര്‍കോട്: ഇന്ത്യന്‍ നാവിക സേനയിലും വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കി സുപ്രീം കോടതി വിധി. പുരുഷ ഉദ്യോഗസ്ഥര്‍ക്കുള്ള എല്ലാ അവകാശവും സ്ത്രീകള്‍ക്കും ഉണ്ടാകണമെന്നാണ് കോടതി വിധി. ഈ സുപ്രധാന വിധിക്ക് വേണ്ടി പോരാടിയത് ഒരു മലയാളി യുവതിയും.

തുല്യതയ്ക്ക് വേണ്ടിയുള്ള 10 വര്‍ഷത്തെ പോരാട്ടം മുന്നോട്ട് കൊണ്ടുപോയത് കാസര്‍കോട് സ്വദേശിനി പ്രസന്ന ഇടയില്യം എന്ന 48 കാരി. പ്രസന്നയടക്കം അഞ്ചുവനിതകള്‍ നല്‍കിയ പരാതിയിലാണ് നാവിക സേനയില്‍ ചരിത്ര വിധിക്ക് കളമൊരുങ്ങിയത്.

നേരത്തേ യുദ്ധമേഖലയില്‍ ഒഴിച്ച് കരസേനയുടെ സേനാ യൂണിറ്റുകളുടെ തലപ്പത്ത് വനിത ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രസന്നയുടെ ഭർത്താവ് ബാലചന്ദ്രൻ മാണിക്കത് അന്താരാഷ്ട്ര ടെന്നീസ് കൊച്ചാണ്. ഭാവനാ നമ്പ്യാർ ആണ് മകൾ

ഇന്ത്യൻ നേവിയിൽ 1994. എയർ ട്രാഫിൽ കൺട്രോൾ ബ്രാഞ്ചിൽ ജോയിൻ ചെയ്ത പ്രസന്ന കമാണ്ടർ ആയാണ് വിരമിച്ചത്. ഇവരുടെ പിതാവ് കുഞ്ഞിരാമൻ നായർഫാക്ടിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്.മാതാവ് സത്യവതി. കാസർകോട് ജില്ലയിലെ അശ്വതി കോളനി മടിക്കൈയിലാണ് ഇപ്പോൾ താമസം.

0Shares