പ്രവാസികൾ രാജ്യത്തിൻ്റെ സമ്പദ്ഘടനക്ക് നിസ്തുല സംഭാവന നൽകുന്നവർ: ടി.ഇ അബ്ദുല്ല

  • Post category:local news
  • Reading time:1 min read
You are currently viewing പ്രവാസികൾ രാജ്യത്തിൻ്റെ സമ്പദ്ഘടനക്ക് നിസ്തുല സംഭാവന നൽകുന്നവർ:  ടി.ഇ അബ്ദുല്ല

കാസർകോട് : രാജ്യത്തിൻ്റെ സാമ്പത്തിക ഘടനക്ക് നിസ്തുല സംഭാവന നൽകുന്ന പ്രവാസികളോട് കേന്ദ്ര- കേരള സർക്കാർ കാണിക്കുന്ന അവഗണനയും,ചിറ്റമ്മ നയവും അവസാനിപ്പിക്കണമെന്നും, വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ടവർക്ക് കൂടി സർക്കാർ പ്രഖ്യാപിച്ച മരണാനന്തരആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാപ്രസിഡണ്ട് ടി.ഇ.അബ്ദുല്ല. പ്രവാസി സമൂഹത്തോട് കേന്ദ്ര, കേരള സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസി ക്ഷേമനിധി വഴി നൽകുന്ന പെൻഷൻ3000 രൂപയാക്കിവർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുക, വായ്പനൽകി പാവപ്പെട്ട പ്രവാസികളെ കടക്കെണിയിലാക്കുന്ന സർക്കാർനയം അവസാനിപ്പിക്കുക, പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതകൾ നടപ്പിലാക്കുക, പ്രവാസിക്ഷേമനിധിയിൽ അംഗത്വത്തിന് ഏർപ്പെടുത്തിയിട്ടുള്ള 60വയസ്സ് പ്രായപരിധി എടുത്തു മാറ്റി മുഴുവൻ പ്രവാസികൾക്കുംആനുകൂല്ല്യം ലഭ്യംമാവും വിധം പ്രവാസി ക്ഷേമനിധി നിയമം പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. വി.കെ ബാവ, മൂസ ബി ചെർക്കള,കാപ്പിൽ മുഹമ്മദ് പാഷ ,ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കെ.എം. ബഷീർ തൊട്ടാൻ,കൊവ്വൽ അബ്ദുൽ റഹ്മാൻ, ദാവൂദ് ചെമ്പിരിക്ക, ബി.യു. അബ്ദുല്ല, എം.പി. ഖാലിദ്, ടി.എം. ശുഹൈബ്, അബ്ദുല്ല മാദേ രി, കെ.പി. മജീദ്, പൊറായിക്ക് മുഹമ്മദ്, ബഷീർ കല്ലിങ്കാൽ, ഗഫൂർ തളങ്കര, മുനീർ പി.ചെർക്കള, എരോൽ മുഹമ്മദ് കുഞ്ഞി, ബഷീർ പാക്യാര, അഹമ്മദ് മൂഡംബയൽ, മൻസൂർ അക്കര,ശാഫി അണങ്കൂർ, നൗഷാദ്ആലിച്ചേരി, അഹമ്മദ്ഹാജി കോളിയടുക്കം, ഹനീഫ കരിങ്ങപ്പളളം, അബൂബക്കർ ചാപ്പ, ഹസ്സൻ നെക്കര, ഖാദർ കരോടി, അബൂബക്കർ ചേരൂർ, ഹനീഫ് ചൂരി, എൻ.എ മാഹിൻ ഹനീഫ് ചെർക്കള, സലാം പാലക്കി എ.കെ.അബ്ദുല്ല, ഹസൈനാർ തളങ്കര എന്നിവർ പ്രസംഗിച്ചു.

0Shares