അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ചുട്ട മറുപടിയുമായി ലിയോ പതിനാലാമൻ മാർപാപ്പ; യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും, പേടിയില്ല; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ചുട്ട മറുപടിയുമായി ലിയോ പതിനാലാമൻ മാർപാപ്പ; യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും, പേടിയില്ല; കൂടുതൽ അറിയാം..

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ചുട്ട മറുപടിയുമായി ലിയോ പതിനാലാമൻ പോപ്പ്. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും ട്രംപിനെ പേടിയില്ലന്നും മാർപാപ്പ ലിയോ പതിനാലാമൻ പറഞ്ഞു. സമാധാനവും ചർച്ചകളുമാണ് വേണ്ടത്. താൻ ഒരു രാഷ്ട്രീയക്കാരനല്ല. ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നു, ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തണമെന്ന് ലിയോ പതിനാലാമൻ ആവശ്യപ്പെട്ടു. പോപ്പ് ലിയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെയാണ് അക്രമം അവസാനിപ്പിക്കാനും നിലവിലെ യുദ്ധം ഇല്ലാതാക്കി സമാധാനം വേണമെന്നും ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചത്. ഇതിനെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പോപ്പ് രാഷ്ട്രീയം പറയരുത്. വരവർ അവരവരുടെ പണിയെടുക്കുക. ഇതായിരുന്നു ട്രംപിന്‍റെ പ്രസ്ഥാവന. “ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട” എന്നും ഒരു പാടി കടന്ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യലിലൂടെ കുറിച്ചിരുന്നു.

0Shares