Categories
Kerala local news obitury

നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദിൽ ജുമുഅ നിസ്ക്കാര ശേഷം കുഴഞ്ഞുവീണു; ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല; പൂരണം മുഹമ്മദലി അന്തരിച്ചു

കാസർകോട്: നെല്ലിക്കുന്നിലെ കലാ-കായിക, സാമൂഹിക സംസ്ക്കാരിക, മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന പുരണം ഹൗസിലെ പൂരണം മുഹമ്മദലി (70) അന്തരിച്ചു. നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദിൽ ജുമുഅ നിസ്ക്കാരം കഴിഞ്ഞ ശേഷം പള്ളിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബഹ്റൈനിലും ദുബൈയിലും ദീർഘകാലം ജോലി ചെയ്തു. നെല്ലിക്കുന്ന് ദുബൈ മുസ്ലീം ജമാഅത്ത് കമ്മിറ്റി രുപീകരണത്തിന് മുൻപന്തിയിലായിരുന്നു. കുറെ വർഷക്കാലം കമ്മിറ്റി പ്രസിഡൻ്റായിരുന്നു. നിലവിൽ ഉപദേശക സമിതി അംഗമാണ്. നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്ക്കൂൾ, മുഹ്യുദ്ധീൻ ജുമാ മസ്ജിദ്, ഉറൂസ് കമ്മിറ്റികളിൽ പ്രവർത്തിച്ചു. തളങ്കര ഗവ. മുസ്ലിം ഹൈസ്ക്കുൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. പരേതരായ പൂരണം അബ്ദുല്ല കുഞ്ഞി ഖദീജാബി ബങ്കര ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമുന നായൻമാർമൂല. മക്കൾ: മിർഷാദ് പൂരണം (ദുബൈ), മുനവ്വറലി പൂരണം, ഹനീഫ പൂരണം (ഇരുവരും ഖത്തർ), സൽമ, ഷഹനാസ് ഷിറിൻ, മരുമക്കൾ: അർഫാത്ത് ചുരി (സൗദി), മെഹറൂഫ് ബേക്കൽ (ദുബൈ), ഫാത്തിമ, അംന. സഹോദരങ്ങൾ: ബീഫാത്തിമ ആലംപാടി, പരേതരായ റാബിയ, സുബൈർ. ഖബറടക്കം നെല്ലിക്കുന്നു മുഹ്യുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ. നെല്ലിക്കുന്ന് – ദുബായ് മുസ്ലീം ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest