
കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 53 വയസ്സായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്.
രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം. ഒട്ടേറെ വിവാദമായ പല കേസുകളിലും പ്രതികൾക്ക് ഹാജരായ അഭിഭാഷകനാണ്. ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്. പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് വിദേയനായിട്ടുണ്ട്.
