പിഎം ശ്രീ പദ്ധതിയിൽ സമവായ നീക്കം; ഇരു മുന്നണിയും ധാരണയിൽ എത്തി; പദ്ധതി മരവിപ്പിക്കും; കേന്ദ്രത്തിന് കത്ത് നൽകാനും തീരുമാനം; മയക്കുവെടി എന്ന് കോൺഗ്രസ്; ആത്മഹത്യക്ക് തുല്യമെന്ന് ബിജെപി; കൂടുതൽ അറിയാം..

You are currently viewing പിഎം ശ്രീ പദ്ധതിയിൽ സമവായ നീക്കം; ഇരു മുന്നണിയും ധാരണയിൽ എത്തി; പദ്ധതി മരവിപ്പിക്കും; കേന്ദ്രത്തിന് കത്ത് നൽകാനും തീരുമാനം; മയക്കുവെടി എന്ന് കോൺഗ്രസ്; ആത്മഹത്യക്ക് തുല്യമെന്ന് ബിജെപി; കൂടുതൽ അറിയാം..

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളത്തിൽ ഉടലെടുത്ത വിവാദം അവസാനിക്കുന്നു. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പ്രശ്നം പരിഹാരക്കുകയാണ് ചെയ്യുന്നത്. സി.പി.എം മുന്നോട്ട് വെച്ച സമവായത്തിന് സി.പി.ഐ വഴങ്ങുകയായിരുന്നു. ഇതോടെ മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുത്തു. പിഎം ശ്രീ കരാരിൽ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കാമെന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഇന്ന് തന്നെ കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തെ കത്തു നൽകി അറിയിക്കുകയും ഈ കത്തിൻ്റെ പകർപ്പ് സി.പി.ഐക്ക് കൈമാറാനുമാണ് തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ പ്രതിഷേധം ശക്തമാക്കിയതിലാണ് പിന്മാറ്റം. പ്രശ്നത്തിന് താൽക്കാലിക താൽക്കാലിക പരിഹാരമാണ് ഉണ്ടായിട്ടുള്ളത്.

ഇടതുമുന്നണി യോഗത്തിൽ പദ്ധതിയെ കുറിച്ച് പഠിക്കാൻ ഉപസമിതി രൂപീകരിക്കും. ഈ സമിതി എംഒയു പരിശോധിക്കും. വിവാദ വ്യവസ്ഥകളും സമിതി പഠിക്കും. അതിനു ശേഷം മാറ്റം നിർദേശിച്ചു വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനം. കേന്ദ്രത്തിന് കത്തെഴുതിയ തീരുമാനം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ വിശദീകരിക്കും. അതേസമയം, വിഷയത്തിൽ കേന്ദ്ര നിലപാടും പ്രധാനമാണ്. കരാറിൽ ഒപ്പിട്ട് ഒരാഴ്ചക്കുള്ളിലെ പിന്മാറ്റം കേന്ദ്രം അംഗീകരിക്കുമോ എന്നത് കണ്ടറിയണം. എന്നാൽ ഇടതുമുന്നണി കൈകൊണ്ട തീരുമാനം സി പി ഐ കുള്ള മയക്കുവെടി എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. പിന്മാറ്റ തീരുമാനം ആത്മഹത്യക്ക് തുല്ല്യമെന്നാണ് ബിജെപിയുടെ പ്രതികരണം.

0Shares