Trending News





പിണറായി വിജയന്‍- കെ സുധാകരന്‍ വാക്‌പോരില്‍ പക്ഷം ചേരുകയാണ് മറ്റു നേതാക്കള്‍. രണ്ടു നേതാക്കള്‍ തമ്മിലുള്ള പോര് എന്ന നിലയില്‍ നിന്ന് നാട്ടുകാരും സഹപാഠികളും തമ്മിലുളള ആരോപണം എന്ന നിലയിലും അതു ശ്രദ്ധ നേടുന്നു. വിവാദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു
Also Read
എ കെ ബാലന്‍
പച്ചനുണ പറയാന്‍ കെ. സുധാകരന്‍ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് കെ. സുധാകരന്‍റെ പ്രസ്താവനകളെന്ന് മുന്‍ മന്ത്രി എ .കെ ബാലന്‍ പറഞ്ഞു. 69-70 കാലത്താണ് പിണറായി വിജയന്‍ കോളേജിലേക്ക് വരുന്നത്. ഇംഗ്ലീഷ് ലെക്ചറായ ടി. വി. ബാലന്‍ മാഷ്, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പോകുന്ന സമയത്താണ് ഞാനും എന്‍റെ കൂടെയുള്ള സംഘടനാ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടത്. ആ വിവരമറിഞ്ഞിട്ടാണ് പിണറായി വരുന്നതെന്നും എ.കെ. ബാലന്‍ വിശദീകരിച്ചു. അന്നു ബ്രണ്ണന്‍ കോളേജില്‍ ഉണ്ടായിരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതറിയാം. അതില്‍ ജീവിച്ചിരിക്കുന്ന പലരും തലശ്ശേരിയിലുണ്ടെന്നും എ. കെ ബാലന്‍ പറഞ്ഞു
എ. വിജയരാഘവന്‍
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സംസാരിക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയിലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറിയതിന്‍റെ സൂചനയാണ് ആ വാക്കുകളെന്നും വിജയരാഘവന്‍ പറഞ്ഞു. സുധാകരനെ അധ്യക്ഷനാക്കിവരാണ് ഇതിന് മറുപടി പറയേണ്ടതെന്നും പ്രതികരിക്കുന്നു.

ഇ. പി ജയരാജന്‍
കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന് മാനസികാസ്വാസ്ഥ്യമുള്ള ആളെന്നു തെളിഞ്ഞതായി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ഇ. പി ജയരാജന്‍ . നീച മനസ്സിന്റെ ഉടമയാണ് കെ. സുധാകരനെന്ന് കേരളം തിരിച്ചറിഞ്ഞതായും ഇ. പി ജയരാജന്‍ കണ്ണൂരില്‍ ആരോപിച്ചു. തന്നെ വെടിവച്ചയാളിനെ സംരക്ഷിക്കുന്നത് കെ. സുധാകരനാണെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു. തന്നെയല്ല, പിണറായി ആയിരുന്നു ലക്ഷ്യമിട്ടതെന്നും ജയരാജന്‍ പറഞ്ഞു
വി. ഡി സതീശന്‍
ഈ വിവാദം ഇവിടെ അവസാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍ പറഞ്ഞു. കെ. പി.സി.സി പ്രസിഡന്റായതിനു ശേഷം നല്‍കിയ ഇന്റര്‍വ്യൂവില്‍ താന്‍ പറയാത്തതാണ് പ്രിന്റു ചെയ്തു വന്നതെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് വിവാദം അവസാനിപ്പിക്കണം. മരം മുറി പോലുളള് വിഷയങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രി ഒളിക്കുന്നത്. അതിനു സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് ഇത്തരം പ്രയോഗങ്ങള്‍ മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആ പ്രതികരണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒട്ടേറെ പേര്‍ക്കു മാതൃകയാവേണ്ടയാളാണ് മുഖ്യമന്ത്രി. ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ക്യാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ പല അനുഭവങ്ങളും നമ്മള്‍ തുറന്ന് പറയാറുണ്ട്. ഇത്തരത്തില്‍ കെ.സുധാകരന്‍ പറഞ്ഞ ക്യാമ്പസ് രാഷ്ട്രീയത്തിലെ ഒരു അനുഭവം. ഇത്ര ഗൗരവത്തോടെ കേരളത്തിന്‍റെ മുഖ്യമന്ത്രി എടുക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ജീവിതത്തില്‍ അങ്ങോട്ട് കൊടുത്തിട്ടുള്ളതല്ലാതെ ഇങ്ങോട്ട് ഒന്നും കിട്ടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. പിണറായി വിജയനെ അറിയുന്ന എല്ലാവര്‍ക്കും അദ്ദേഹത്തിന്‍റെ രാഷ്ട്രീയം അറിയാം. അതുകൊണ്ട് ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ ഓര്‍മ്മ പുതുക്കിയതിന്‍റെ പേരില്‍ പിണറായി സുധാകരനെ അപമാനിക്കാന്‍ എഴുതി തയ്യാറാക്കിയ ഒരു പ്രസംഗം അവതരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇത്രയും പ്രകോപിതനായത് എന്തിനാണെന്ന് മനസിലാകുന്നില്ല. രാജ് മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു
മമ്പറം ദിവാകരന്‍
കാമ്പസ് കഥകളല്ല പിണറായി വിജയനെതിരേ കെ പിസിസി പ്രസിഡന്റ് പറയേണ്ടെതന്ന് കോണ്‍ഗ്രസ് നേതാവ് മമ്പരം ദിവാകരന്‍. ബ്രണ്ണന്‍ കോളേജില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഈ ചവിട്ടി വീഴ്ത്തലിനെ കുറിച്ച് തനിക്ക് അറിയില്ലെന്നനും മമ്പറം ദിവാകരന്‍ പ്രതികരിച്ചു. 71-74 കാലത്താണ് താന്‍ ബ്രണ്ണനില്‍ പഠിച്ചത്. അപ്പോഴൊന്നും ഇക്കാര്യങ്ങളെ കുറിച്ചു കേട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന പറ്റി പിണറായി പറയുമ്പോഴാണ് അറിയുനന്നതെന്നും അദ്ദേഹം പറഞ്ഞു.

Sorry, there was a YouTube error.