ഉമ്മൻചാണ്ടിയെ മറികടന്നു; കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ നാലാം സ്ഥാനത്ത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഉമ്മൻചാണ്ടിയെ മറികടന്നു; കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ നാലാം സ്ഥാനത്ത്

കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയെ ഇന്ന് മറികടന്ന് പിണറായി വിജയന്‍ നാലാം സ്ഥാനത്ത്. ഇ. കെ നായനാര്‍, കെ. കരുണാകരന്‍, സി. അച്യുതമേനോന്‍ എന്നിവരാണ് കൂടുതല്‍ കാലം ഭരിച്ച റെക്കോര്‍ഡില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.
സംസ്ഥാനത്തു തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിൻ്റെ റെക്കോര്‍ഡ് പിണറായിക്കാണ്.

സി. അച്യുതമേനോനെ (2,364 ദിവസം) 2022 നവംബര്‍ 14നാണ് പിണറായി മറികടന്നത്. അച്യുതമേനോന്‍ ഒരു മന്ത്രിസഭാകാലത്താണെങ്കില്‍ പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടു മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായി രണ്ടു മന്ത്രിസഭകള്‍ക്കു നേതൃത്വം നല്‍കുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്കു മാത്രം. ഏറ്റവും കൂടുതല്‍ കാലം (17 ദിവസം) കാവല്‍ മുഖ്യമന്ത്രിയായതിൻ്റെ ബഹുമതിയും പിണറായി വിജയനുതന്നെ (2021 മേയ് 3-20).

0Shares