Categories
articles health local news

ആരോഗ്യരംഗത്ത് ഇല്ലായ്മയുടെ അഗാധ ഗർത്തത്തിൽ അലയുന്ന കാസർകോട് ജനത ഉണരുക പോരാടുക

നിലവിളിക്കുന്ന ദുരന്തബാധിതർ ഉണ്ട്, പശ്ചിമഘട്ടത്തിലെ ആദിവാസികൾ ഉണ്ട്, തീരപ്രദേശത്തെ പട്ടിണി പാവങ്ങൾ ഉണ്ട്

. കൂക്കൾ ബാലകൃഷ്ണൻ

എയിംസ് കാസർകോടിന്ലഭിക്കാൻ രാഷ്ടീയ നേതൃത്വങ്ങളൊ, ഭരണകൂടമോ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
” ഇല്ല”
ഉക്കിനടുക്ക മെഡിക്കൽ കോളേജിന് ബോർഡല്ലാതെ മറ്റെന്തിലും ഉണ്ടൊണ്ടോ?
“ഇല്ല “
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഫണ്ട് ചിലവഴിക്കുന്നുണ്ടോ?
“ഇല്ല “

കാഞ്ഞങ്ങാട്അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തിക്കുന്നുണ്ടോ?
“ഇല്ല “
എം.പി .ഫണ്ടിൽ ലഭിച്ച ആംബുലൻസ് ഉദ്ഘാടനം ചെയ്തോ?
“ഇല്ല “
ജില്ലയിൽ കുട്ടികളുടെ വെൻറിലേറ്റർ ഉണ്ടോ?
” ഇല്ല”

അടിയന്തിര ഘട്ടത്തെ അഭിമുഖീകരിക്കാൻ ടെറിഷെറി സംവിധാനമുണ്ടോ?
“ഇല്ല “
ജില്ലയിൽ ന്യൂറോ സർജൻ ഉണ്ടോ?
” ഇല്ല”
ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ഓക്സിജൻ എത്തിക്കാൻ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടോ?
” ഇല്ല”

ജില്ലയിൽ ഡയാലിസിസ് രോഗികളെ പരിശോധിക്കാൻ നെഫ്രൊളജിയിസ്റ്റ് ഉണ്ടോ?
” ഇല്ല”
കാരുണ്യ മെഡിക്കൽ ഷാപ്പിൽ ആവശ്യമുള്ള മരുന്നുകളുണ്ടോ?
” ഇല്ല”

എൻഡോസൾഫാൻ ദുരന്തബാധിതർക്ക് സ്വാന്തന ചികിൽസ നൽകാൻ പാലിയേറ്റീവ് ചികിൽസാ രീതിക്കുള്ള മുളിയാർ പുനരധിവാസ കേന്ദ്രവുംആശുപത്രി തുടങ്ങിയോ?
“ഇല്ല “
തൈറോയിഡ് ടെസ്റ്റിന് എല്ലാ സൗകര്യങ്ങളും ഉണ്ടോ?
“ഇല്ല “
ക്യാൻസർ രോഗികൾ ഏറ്റുവും കൂടുതലുള്ള ജില്ലയിൽ ബയോക്സ്‌പി ടെസ്റ്റിനും ചികിൽസക്കും സൗകര്യങ്ങൾ ഉണ്ടോ?
“ഇല്ല “

ജില്ലയിൽ ലിവർ സ്പെഷി ലിസ്റ്റ് ഉണ്ടോ?
“ഇല്ല “
റെക്റ്റിന (കണ്ണ് പരിശോധ) ഡോക്ടർ ഉണ്ടോ?
“ഇല്ല “
കാർഡിയോളജിയിസ്റ്റ് പീഡിയാട്രിക്ക് കാർഡിയോളജിയിസ്റ്റ് ഡോക്ടർ ഉണ്ടോ?
” ഇല്ല”
എം. ആർ. ഐ സ്കാനിംഗ് ഉണ്ടോ?
“ഇല്ല “
അൾട്രാവയറ്റ് സ്കാനിംഗ്‌ തസ്തിക ഉണ്ടാക്കിയോ?
“ഇല്ല “

ഗ്യാസ്ട്രോ ഡോക്ടർ ഉണ്ടോ?
” ഇല്ല”
ഓപ്പറേഷന് കൈക്കൂലി പാരിതോഷികമായി മുൻകൂർ പണം വാങ്ങുന്ന ഡോക്ടറുടെ നടപടികളിൽ എന്തെങ്കിലും ചെയ്തോ?
“ഇല്ല “
ഒരു മണിക്ക് ശേഷം ഗവ: ആശുപത്രികളിൽ ഡ്യൂട്ടി ഡോക്ടർ അല്ലാതെ ഡോക്ടർമാർ ഉണ്ടോ?
” ഇല്ല”

ഉണ്ട്,
ഇതൊക്കെ ‘ നേടാൻ നടത്തുന്ന സമരങ്ങളിൽ ഉദ്ഘാടനത്തിനും സമാപനത്തിനും പ്രസ്താവനക്കും സജീവമായി പങ്കെടുക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉണ്ട്

പതിനാല് ലക്ഷത്തിലധികം ജനങ്ങൾ ഉണ്ട്, ആശുപത്രിയില്ലാത്ത, ജീവനക്കാരില്ലാത്ത, മെഡിക്കൽ കോളേജ് ഉണ്ട്. ടാറ്റ തന്ന സൗജന്യ കോവിഡ് ആശുപത്രി ഉണ്ട്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയും മംഗലാപുരം മുതൽ മണിപ്പാൽ വരെയും ഓടുന്ന ആംബുലൻസ് ഉണ്ട്.

നിലവിളിക്കുന്ന ദുരന്തബാധിതർ ഉണ്ട്, പശ്ചിമഘട്ടത്തിലെ ആദിവാസികൾ ഉണ്ട്, തീരപ്രദേശത്തെ പട്ടിണി പാവങ്ങൾ ഉണ്ട്, പുറത്ത് പറയാൻ ആഗ്രഹിക്കാത്ത ആരും തിരിഞ്ഞ് നോക്കാത്ത ഇടത്തരക്കാരുണ്ട്. സ്വർണ്ണവും ആധാരങ്ങളും ഇത്രയും സുരക്ഷിതമായി സൂക്ഷിക്കുന്ന ജനത വേറെ ഉണ്ടൊ.അതൊക്കെ ബാങ്കിൽ ഉണ്ട്.

എയിംസ് കിട്ടില്ല എന്നറിയാം ,കാരണം അത് ഒരിക്കൽ തീരുമാനിച്ചവരുടെ മുന്നിലും പിന്നിലുമുളളവർ ഉറക്കത്തിലാണ് .അവർ ഉണരില്ല .അവർ ഉറക്കം നടിക്കുകയാണ് .നല്ല നടൻമാരാണ്.
എൻഡോസൾഫാനും എയിംസും എന്നും സമരം ചെയ്യാൻ പറ്റിയ വിഷയങ്ങളായി ഇവിടെ ഉണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest