പതിനെട്ടാം തവണയും നൂറുമേനി വിജയം; പി.ബി.എം കാസർകോടിന് തന്നെ അഭിമാനം; വിദ്യാർത്ഥികളെ അനുമോദിച്ചു

You are currently viewing പതിനെട്ടാം തവണയും നൂറുമേനി വിജയം; പി.ബി.എം കാസർകോടിന് തന്നെ അഭിമാനം; വിദ്യാർത്ഥികളെ അനുമോദിച്ചു

നെല്ലിക്കട്ട : തുടർച്ചയായി പതിനെട്ടാം തവണയും എസ്.എസ്.എൽ.സിയിൽ നൂറുമേനി വിജയം കൈവരിച്ച പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ജില്ലക്ക് തന്നെ അഭിമാനമായി. വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. 21 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. പരീക്ഷയെഴുതിയ കുട്ടികളിൽ 50 ശതമാനം പേരും മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് എന്ന നേട്ടവും കരസ്ഥമാക്കി.

പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും ഈവർഷം നൂറുമേനി വിജയം കൈവരിച്ച വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം.

കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി.ബി ഷഫീഖ്, പി.ടി.എ പ്രസിഡന്റ് ബി.കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം,സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, പുരുഷോത്തമൻ നായർ, ഏലിയാമ്മ ടീച്ചർ, പിങ്കലാക്ഷി ടീച്ചർ, ഗോപിദാസ് സർ തുടങ്ങിയവർ അനുമോദിച്ചു.

0Shares