വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നിധി ശേഖരണ ഉദ്ഘാടനവും ക്ഷണപത്രിക പ്രകാശനവും നടന്നു

You are currently viewing വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നിധി ശേഖരണ ഉദ്ഘാടനവും ക്ഷണപത്രിക പ്രകാശനവും നടന്നു

കാഞ്ഞങ്ങാട്: വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കുന്ന ശ്രീമദ്ദേവി ഭാഗവത നവാഹ യജ്ഞത്തിൻ്റെ വിജയത്തിനായുള്ള നിധി ശേഖരണത്തിൻ്റെ ഉദ്ഘാടനവും ക്ഷണപത്രിക പ്രകാശനവും ക്ഷേത്ര സന്നിധിയിൽ നടന്നു. ഇരു ചടങ്ങുകളുടെയും ഉദ്ഘാടനം കെ വേണുഗോപാലൻ നമ്പ്യാർ നിർവഹിച്ചു. നവാഹ കമ്മിറ്റി ചെയർമാൻ പി നാരായണൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. കെ വേണുഗോപാലൻ നമ്പ്യാർ ക്ഷേത്ര ഭരണസമിതി മുൻ പ്രസിഡണ്ട് പി. ദിവാകരൻ മാസ്റ്റർക്കും കെ.വി ബേബിക്കും നൽകിക്കൊണ്ട് ക്ഷണപത്രിക പ്രകാശനം ചെയ്തു.

ആദ്യ നിധി ശേഖരണം മാതൃ സമിതി മുൻ പ്രസിഡന്റ് പി. ഇന്ദിരാമ്മയിൽ നിന്നും തുക സ്വീകരിച്ചുകൊണ്ട് നവാഹ കമ്മിറ്റി ചെയർമാൻ പി. നാരായണൻകുട്ടി നായർ നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് പി. ബാലകൃഷ്ണൻ, മുൻ പ്രസിഡണ്ട് പി. ദിവാകരൻ മാസ്റ്റർ, കോടോത്ത് നാരായണൻ നായർ, മാതൃസമിതി പ്രസിഡണ്ട് ടി. യശോദാമ്മ, മാതൃസമിതി മുൻ പ്രസിഡണ്ട് പി.ഇന്ദിര അമ്മ, വിവിധ ഘടകങ്ങളുടെ പ്രതിനിധികളായ സതീശൻ കിഴക്കും കര, ബി. നാരായണൻ, മോഹൻദാസ്, ബാലൻ അടോട്ട്, പി.പി. കുഞ്ഞികൃഷ്ണൻ നായർ, നിത്യാനന്ദൻ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ കെ. കൃഷ്ണൻ മാസ്റ്റർ സ്വാഗതവും ധന ശേഖരണ കമ്മിറ്റി ചെയർമാൻ കെ.വി. കൃഷ്ണൻ നന്ദിയും പറഞ്ഞു. 2025 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന നവാഹ യജ്ഞത്തിൻ്റെ യജ്ഞാചാര്യൻ പൈതൃക രത്നം ഡോ: ഉണ്ണികൃഷ്ണൻ നമ്പൂതിരി തിരുവനന്തപുരമാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആലമ്പാടി പത്മനാഭ പട്ടേരയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങിൻ്റെ ഭദ്രദീപ പ്രൊജ്വലനം ഇടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജികൾ നിർവഹിക്കും.

0Shares