കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അപകടത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

You are currently viewing കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അപകടത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

പത്തനംതിട്ട: റാന്നി ചെല്ലക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുമളിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും കാറുമാണ് കൂട്ടിയിടിച്ചത്. ഫിലിപ്പ് ഒറ്റക്കായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വാഹനം വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

0Shares