Categories
അധ്യാപകൻ ഉൾപ്പടെ 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു; കായികതാരമായ ദളിത് പെൺകുട്ടിയുടെ മൊഴിയിൽ ഞെട്ടി കേരളം; പോക്‌സോ ചുമത്തി അന്വേഷണം
Trending News





പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാത്രീ പുറംലോകം അറിഞ്ഞത്. അദ്ധ്യാപകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വർഷങ്ങളായി 60 അധികം ആളുകൾ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. പീഡിപ്പിച്ചവരിൽ കായിക അധ്യാപകനും ഉൾപ്പെടുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 62 പേര്‍ക്ക് എതിരായ മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും പത്തനംതിട്ട ഡിബ്ല്യുസി ചെയര്‍മാൻ എൻ രാജീവൻ പറഞ്ഞു. മൊഴിയിലെ വിവരങ്ങളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ട്. സ്കൂള്‍ കാലഘട്ടം മുതൽ ചൂഷണത്തിന് ഇരയായി എന്ന് മൊഴിയിലുണ്ട്. കേസിൽ ശക്തമായ നടപടി ഉണ്ടാകും. കുട്ടി അച്ഛന്‍റെ ഫോണ്‍ ആണ് ഉപയോഗിച്ചത്. അതിൽ നിന്ന് 40 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലക്ക് പുറത്തും പ്രതികളുണ്ടാകും. 13 വയസ് മുതൽ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ചെയര്‍മാൻ പറഞ്ഞു.
Also Read
അസാധാരണ സംഭവം എന്ന നിലയിൽ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് വിട്ട് കൂടുതൽ വിശദമായ കൗണ്‍സിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടികള്‍ക്ക് അറിയാമെങ്കിലും കൂടുതൽ വിവരങ്ങള്‍ അറിയില്ല. അച്ഛന്‍റെ ഫോണിൽ പലരുടെയും ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഐ.ടി.ഐയിൽ പഠിക്കുന്നവരുടെ പേരുകള്‍ അത്തരത്തിൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. പൊലീസിൻ്റെ അന്വേഷണം കാര്യക്ഷമാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറിയത്. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും ഡബ്ല്യു.സി.സി ചെയര്‍മാൻ എൻ രാജീവ് പറഞ്ഞു.

Sorry, there was a YouTube error.