പുലി വീട്ടിലേക്ക് ഓടിക്കയറിയാതായി വീട്ടമ്മ, ബഹളം വെച്ചതോടെ പിന്നോട്ടോടി; വളർത്തുനായയെ പിന്തുടർന്നാണ് എത്തിയത്; ജാഗ്രതയോടെ പരിസര വാസികൾ; കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ്

You are currently viewing പുലി വീട്ടിലേക്ക് ഓടിക്കയറിയാതായി വീട്ടമ്മ, ബഹളം വെച്ചതോടെ പിന്നോട്ടോടി; വളർത്തുനായയെ പിന്തുടർന്നാണ് എത്തിയത്; ജാഗ്രതയോടെ പരിസര വാസികൾ; കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പുലി വീട്ടിലേക്ക് ഓടിക്കയറിയാതായി പരാതി. വളർത്തുനായയെ പിന്തുടർന്നാണ് പുലി വീട്ടിൽ എത്തിയത്. തികളാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുവെച്ച് പുലിയെ പിടിക്കാനാണ് നിലവിലെ ആലോചന. അതേസമയം ഇഞ്ചപ്പാറയിൽ കോഴി കൂട്ടിലേക്ക് ഓടിക്കയറിയ പുലിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. രണ്ട സ്ഥലത്ത് എത്തിയതും ഒരേ പുലിയാണോ എന്നത് വനം വകുപ്പ് പരിശോധിക്കുകയാണ്. പുലിയെ പിടികൂടുന്നതിനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു. രണ്ടുവർഷത്തിനിടെ മേഖലയിൽ കൂടുവെച്ച് രണ്ട് പുലികളെ പിടികൂടിയിരുന്നു.

0Shares