വിമാന താവളത്തിൽ കൈവശം വെടിയുണ്ട; യാത്രക്കാരൻ പിടിയിൽ, പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്‌തു വരികയാണ്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വിമാന താവളത്തിൽ കൈവശം വെടിയുണ്ട; യാത്രക്കാരൻ പിടിയിൽ, പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്‌തു വരികയാണ്

നെടുമ്പാശ്ശേരി: വിമാന താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്.

ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാൻ എത്തിയതായിരുന്നു ഇയാൾ. വെടിയുണ്ടയുമായി വിമാന താവളത്തിൽ വരാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല.

പ്രതീകാത്‌മക ചിത്രം

ബാഗേജ് സ്ക്രീൻ ചെയ്‌തപ്പോഴാണ് ഇയാളുടെ പക്കൽ നിന്ന് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. സംഭവത്തിൽ കേന്ദ്ര ഏജൻസിയും അന്വേഷിച്ചേക്കും എന്നാണ് സൂചന.

0Shares