Categories
Kerala news

കനത്ത മഴയും മോശം കാലാവസ്ഥയും; ട്രെയിനുകള്‍ വൈകിയോടുന്നു, തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകി ഓടുന്നത്, അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടൻ ചുഴലിക്കാറ്റായി മാറിയേക്കും

തിരുവനന്തപുരം: കനത്ത മഴയെയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്.

വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങള്‍

ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 1.45 മണിക്കൂര്‍ വൈകിയോടുന്നു.
അന്ത്യോദയ എക്‌സ്പ്രസ് 50 മിനുറ്റ് വൈകിയോടുന്നു.
മലബാര്‍ എക്‌സ്പ്രസ് 1.45 മണിക്കൂര്‍ വൈകിയോടുന്നു.
തിരുപ്പതി- കൊല്ലം ട്രെയിന്‍ 20 മിനുറ്റ് വൈകിയോടുന്നു.
മൈസൂര്‍ -കൊച്ചുവേളി ട്രെയിന്‍ 50 മിനുറ്റ് വൈകിയോടുന്നു.
ഹംസഫര്‍ എക്‌സ്പ്രസ് 1.30 മണിക്കൂര്‍ വൈകിയോടുന്നു.
ജയന്തി, എല്‍.ടി.ടി കൊച്ചുവേളി ട്രെയിനുകള്‍ ആറ് മണിക്കൂര്‍ വൈകിയോടുന്നു.
ഐലണ്ട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു.
ഇൻ്റെര്‍സിറ്റി 25 മിനുറ്റ് വൈകിയോടുന്നു.
മുംബൈ സഎസ്.ടി എക്‌സ്പ്രസ് 15 മിനിറ്റ് വൈകിയോടുന്നു.
വഞ്ചിനാട് എക്‌സ്പ്രകസ് അഞ്ചു മിനിറ്റ് വൈകിയോടുന്നു.

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്‌ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടൻ ചുഴലിക്കാറ്റായി മാറിയേക്കും.

മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

അതിനിടെ വടക്കൻ കേരളത്തിന് സമീപം അറബിക്കടലിലുള്ള ന്യൂനമർദ്ദം ദുർബലമായി.ശനിയാഴ്‌ച ബംഗാൾ ഉൾക്കടലിൽ ‘റെമാൽ’ ചുഴലിക്കാറ്റ് രൂപപ്പെടും. ഞായറാഴ്ച ഇത് തീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കാൻ ആണ് സാധ്യത. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഈ മാസം 31ന് എത്തുമെന്ന് അറിയിച്ച കാലവർഷം അതിന് മുമ്പ് തന്നെ കേരളത്തിൽ പ്രവേശിക്കാൻ സാധ്യത ഉണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest