Categories
ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം; പാരീസ് ഒളിപിക്‌സ്
Trending News





പാരീസ് ഒളിമ്പിക്‌സില്‍ ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടില്‍ ബ്രിട്ടനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീം സെമിയില്‍ പ്രവേശിച്ചത്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ മുന്നേറ്റം. ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിൻ്റെ പ്രകടനമാണ് വിജയത്തിന് പിന്നില്‍. ഷൂട്ടൗട്ടില്‍ ബ്രിട്ടൻ്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ശ്രീജേഷ് തടഞ്ഞിട്ടതാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
Also Read

രണ്ടാം ക്വാർട്ടറിൻ്റെ തുടക്കത്തിൽ ഇന്ത്യൻ താരം അമിത് രോഹിദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങി. ബ്രിട്ടൻ്റെ വിൽ കാൽനൻ്റെ മുഖത്ത് അമിതിൻ്റെ ഹോക്കി സ്റ്റിക് കൊണ്ടതിന് പിന്നാലെയാണ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിൻ്റെ ഗോളില്‍ ഇന്ത്യ ആദ്യമുന്നേറ്റം നടത്തിയെങ്കിലും അഞ്ചു മിനിറ്റുകള്‍ക്കകം ബ്രിട്ടന്‍ തിരിച്ചടിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ 4-2ന് വിജയിക്കുകയായിരുന്നു. സെമിയില്‍ ജര്‍മനിയെയോ അര്‍ജിന്റീനയെയോ ആണ് ഇന്ത്യന്‍ ടീം നേരിടേണ്ടിവരിക. ആഗസ്റ്റ് ആറിനാണ് സെമി ഫെെനല്‍.

Sorry, there was a YouTube error.