Categories
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം; 100 മരണം, രാജ്യവ്യാപക കർഫ്യൂ, ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ളവ വിച്ഛേദിച്ചു
Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ രാജ്യവ്യാപക കലാപം. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. വലിയ പ്രക്ഷോഭമാണ് ബംഗ്ലാദേശിൽ നടക്കുന്നത്. ഇതിനകം 100ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുനകയാണ് ഉണ്ടായത്. കലാപം വ്യാപിക്കുന്നതിനാൽ ഭരണകൂടം രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തി. ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ളവ വിച്ഛേദിച്ചു.
Also Read

ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പൗരന്മാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണം എന്നതിൽ തീരുമാനമായില്ല. ജനുവരിയിൽ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ എത്തിയ ഹസീനയ്ക്ക് എതിരെയാണ് പ്രതിഷേധം.











