കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; പാലാത്തടം സി.എഫ്.എൽ ടി.സിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

  • Post category:health / local news
  • Reading time:1 min read
You are currently viewing കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; പാലാത്തടം  സി.എഫ്.എൽ ടി.സിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

കാസർകോട്: നീലേശ്വരം നഗരസഭയുടെ സഹായത്തോടെ പ്രവർത്തനം ആരംഭിച്ച പാലാത്തടം സി.എഫ്.എൽ ടി.സിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.ഗൃഹചികിൽസ ആരംഭിക്കുകയും കൂടുതൽ ആളുകൾ ഗൃഹചികിൽസയിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ അഡ്മിഷൻ ചെയ്യുന്ന രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് സി.എഫ്.എൽ ടി.സിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൽ തീരുമാനിച്ചത്.

നീലേശ്വരം താലുക്ക് ആശുപത്രിയുടെ കീഴിലുള്ള ഈ സ്ഥാപനം ജൂലൈ 23 തീയതിയാണ് പ്രവർത്തനം ആരംഭിച്ചത് . ഇത് വരെ 568 രോഗികളെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തത് . ഇതിൽ 555 പേർ കൊവിഡ് രോഗം ഭേദപ്പെട്ടു ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയി. 15 പേരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തു.ഡോക്ടർ രാഹുലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിൽസക്ക് നേതൃത്വം നൽകിയത്. ഡോ. വി. സുരേശൻ വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകി.

ഈ സ്ഥാപനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് നീലേശ്വരം നഗരസഭയാണ് . മനോജ് കുമാറാണ് സി.എഫ്.എൽ ടി.സി നോഡൽ ഓഫിസർ. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ തോട്ടത്തിൽ കുഞ്ഞി കണ്ണൻ,കൗൺസിലർ മനോഹരൻ ഉൾപ്പടെയുള്ളവരുടെ സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നു.’ ജില്ലയിലെ ഏറ്റവും നന്നായി പ്രവർത്തിച്ച സി.എഫ്.എൽ ടി.സികളിൽ ഒന്നായിരുന്നു പാലാത്തടത്തിലേത്.

സ്ഥാപനം നന്നായി നടത്തികൊണ്ടു പോയ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരെ നീലേശ്വരം നഗര സഭ ചെയർമാൻ പ്രൊ .കെ. പി ജയരാജനും നീലേശ്വരം താലൂക്ക് ആശുപത്രി സുപ്രണ്ടൻറ് സോ.ജമാൽ അഹമ്മദും പ്രത്യേകം അഭിനന്ദിച്ചു. സേവനം കഴിഞ്ഞ് പോകുന്ന ജീവനക്കാർ യാത്രയയപ്പും നൽകി.

0Shares