പാല്‍തൂ ജാന്‍വര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

  • Post category:entertainment
  • Reading time:1 min read
You are currently viewing പാല്‍തൂ ജാന്‍വര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തുന്ന പാല്‍തൂ ജാന്‍വറിന്റെ മോഷൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. ഫഹദ്, ദിലീഷ്, ശ്യാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സംഗീത് പി രാജനാണ്.

പോസ്റ്ററിൽ, ബേസിൽ മൃഗങ്ങൾക്കൊപ്പം നിൽക്കുന്നത് കാണാം. മൃഗങ്ങളോടുള്ള ബേസിലിന്‍റെ സ്നേഹവും മോഷൻ പോസ്റ്ററിൽ പ്രകടമാണ്. ഇന്ദ്രൻസ്, ജോണി ആന്‍റണി, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിൽ ഒരു പശുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

0Shares