
നിലമ്പൂർ: നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പി.വി അന്‍വര്‍. നിലമ്പൂരിലെ പൊതുജന വികാരം കോൺഗ്രസ് അവഗണിച്ചതായി അൻവർ പറഞ്ഞു. വി.എസ് ജോയിയുടെ പേര് ഞാൻ നിർദേശിച്ചു. എന്നാൽ പാർട്ടി അവഗണിച്ചു. വി.എസ് ജോയിക്ക് കോണ്‍ഗ്രസില്‍ ഗോഡ് ഫാദര്‍ ഇല്ല. ഉയര്‍ത്തിക്കൊണ്ടു വരേണ്ടവര്‍ തന്നെ അവഗണിച്ചു. ജോയി ഈ നിലയിൽ എത്തിയത് ഉമ്മന്‍ചാണ്ടി സാറിൻ്റെ ആശിര്‍വാദവും ജോയിയുടെ വ്യക്തിപരമായ കഴിവുമാണ്. ഉമ്മന്‍ചാണ്ടി സര്‍ ഇന്നില്ല. അതിനാൽ ഇതുപോലെ സംഭവിക്കും. ആര്യാടൻ ഷൗക്കത്തിന് ജനപിന്തുണയില്ല. അത് പാർട്ടി തിരിച്ചറിയും. രണ്ടു ദിവസം സമയമെടുത്ത് ഞാൻ നിലമ്പൂരിലെ ജനവികാരം ഒന്നുകൂടി പഠിക്കും. ഷൗക്കത്തിൻ്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തെ നിലമ്പൂരിലെ ജനങ്ങള്‍ എങ്ങനെയാണ് കാണുന്നത് എന്നത് അറിഞ്ഞ ശേഷം കൂടിയാലോചന നടത്തി മുന്നോട്ടുള്ള തീരുമാനം പറയാമെന്നും മാധ്യമങ്ങളോട് പി.വി അൻവർ പറഞ്ഞു.
സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനടക്കം ശ്രമിച്ച ആളാണ് ആര്യാടന്‍ ഷൌക്കത്ത്. വയനാട്ടില്‍ വച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായാണ് ചര്‍ച്ച നടത്തിയത് എന്നും അൻവർ ആരോപിച്ചു. സി.പി.ഐ.എമ്മിനെ ആര്യാടന്‍ ഷൗക്കത്ത് എവിടെയെങ്കിലും വിമര്‍ശിച്ചതായി കാണാന്‍ സാധിക്കുമോയെന്ന് അന്‍വര്‍ ചോദിച്ചു. സി.പി.ഐ.എമ്മുമായി നല്ല സൗഹൃദത്തിലാണ് ഷൗക്കത്ത്. ദേശാഭിമാനിയുടെ സാംസ്‌കാരിക സദസില്‍ കേരളത്തില്‍ വിളിക്കപ്പെടുന്ന നേതാവാണ് അദ്ദേഹം. അങ്ങനെയുള്ളൊരാള്‍ പിണറായിസത്തിനെതിരെ എങ്ങനെയാണ് സംസാരിക്കും. ഈ തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരു വാക്ക് പോലും പിണറായിക്കെതിരെ സംസാരിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല. പിണറായിസത്തെ ചെറുക്കൻ ഷൗക്കത്തിന് കഴിയില്ല എന്നും അൻവർ പറഞ്ഞു.
