കോടികളുടെ മയക്കുമരുന്ന് വേട്ട; നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍, കാറില്‍ കടത്തുക ആയിരുന്ന 480 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കോടികളുടെ മയക്കുമരുന്ന് വേട്ട; നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍, കാറില്‍ കടത്തുക ആയിരുന്ന 480 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു

കൊച്ചി: തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍ കടത്തുകയായിരുന്ന 480 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. നഴ്‌സിങ് വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേരാണ് പിടിയിലായത്. കോടികളുടെ വില മതിക്കുന്ന ലഹരി വസ്‌തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പരിശോധയ്ക്കിടെ ആണ് മയക്കുമരുന്ന് പിടികൂടിയത്. കരിങ്ങാച്ചിറ ഭാഗത്ത് പൊലീസ് വാഹനം പരിശോധനക്കിടെ കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പൊലിസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബംഗളുരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് വര്‍ഷ. കൊച്ചിയില്‍ സുഹൃത്തിനെ കാണാന്‍ എത്തിയതാണെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ലഹരി വസ്‌തുക്കള്‍ എവിടെ നിന്ന് വാങ്ങിയതെന്ന് ഉള്‍പ്പടെയുളള അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്. ഇവര്‍ വന്‍തോതില്‍ ലഹരിവില്‍പ്പന നടത്തുന്ന സംഘമാണെന്നാണ് പൊലീസ് പറയുന്നത്.

0Shares