
നയൻതാര വിഘ്നേഷ് വിവാഹത്തിലെ ഓരോ വിശേഷങ്ങളും ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിവാഹസമ്മാനമായി വിഘ്നേഷ് ശിവന് നയൻതാര 20 കോടിയുടെ ബംഗ്ലാവ് നൽകിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിഘ്നേഷിൻ്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവാഹത്തിനായി നയൻതാരയ്ക്ക് വിഘ്നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരവുമാണ് സമ്മാനമായി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
വർണാഭമായ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. രാധിക ശരത്കുമാർ, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാൻ, ശരത് കുമാർ, കാർത്തി, ദിവ്യദർശിനി, ദിലീപ്, എ.എൽ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു. വിവാഹ ചിത്രങ്ങൾ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.
