Trending News





48 വര്‍ഷം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ത്യ-പാക് യുദ്ധത്തിൻ്റെ വിജയാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സംഗീത ആല്‍ബം നാവികസേന കണ്ടെടുത്തു. യുദ്ധവിജയത്തില്‍ നാവികസേന വഹിച്ച നിര്‍ണായക പങ്കിന് ആദരമര്‍പ്പിച്ച് പുറത്തിറക്കിയ ആല്‍ബമാണ് കണ്ടെടുത്തത്. 1974ലെ റിപ്പബ്ലിക് ദിനത്തിലാണ് ‘എ സല്യൂട്ട് ടു അവര്‍ നേവി’ എന്ന പേരില്‍ 14 ഗാനങ്ങളടങ്ങിയ സംഗീത ആല്‍ബം പുറത്തിറക്കിയത്.
Also Read
ഇത് പിന്നീട് എങ്ങനെയോ നഷ്ടപ്പെട്ടു. ഗാനങ്ങള്‍ സൂക്ഷിച്ച ഗ്രാമഫോണ്‍ റെക്കോര്‍ഡ് തേടി അതേ വര്‍ഷം തന്നെ സേന തിരച്ചിലും ആരംഭിച്ചു. നാല്പത്തിയെട്ട് വര്‍ഷം നീണ്ട തിരച്ചിലിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗാനങ്ങളുടെ പകര്‍പ്പടങ്ങിയ റെക്കോര്‍ഡ് ഓള്‍ഡ് ഡല്‍ഹിയില്‍ പുരാവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ കണ്ടെത്തി.

ഗാനങ്ങള്‍ നേര്‍ത്ത ശബ്ദത്തില്‍ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളു എന്നതിനാല്‍ പൂര്‍വസ്ഥിതിയിലേക്ക് വീണ്ടെടുക്കാനുള്ള ശ്രമങ്ങളായി പിന്നീട്. ഒടുവില്‍ ചെന്നൈയിലെ സംഗീത സ്റ്റുഡിയോയുടെ സഹായത്തോടെ ഇവ ഉന്നത നിലവാരത്തില്‍ വീണ്ടെടുത്തു. പതിനാല് ട്രാക്കുകളുമടങ്ങിയ ആല്‍ബം നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.

Sorry, there was a YouTube error.