
കാസർകോട്: ചൈൽഡ് കെയർ ആൻ്റ് വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി “പ്രതികരിക്കാം പ്രതിരോധിക്കാം” എന്ന പേരിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ദേളി സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ചെയർമാൻ ബി അഷറഫ് അദ്ധ്യക്ഷം വഹിച്ചു. പരിപാടി സ്കൂൾ മാനേജർ അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ പോലീസിങ് കാസറഗോഡ് ഡിവിഷൻ കോർഡിനേറ്റർ കൂടിയായ സബ് ഇൻസ്‌പെക്ടർ പി.കെ രാമകൃഷ്ണൻ, കൗൺസിലിംഗ് സൈക്കോളജിസ്റ്റ് മുഹമ്മദ് യാസിർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ നളിനാക്ഷി ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പൾ അബ്ദുൾ റഹ്മാൻ, ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ ദേശീയ ഭരണ സമിതി ഭാരവാഹികളായ സുനിൽ മളിക്കാൽ, ഉമ്മർ പാഡലടുക്ക, ജയപ്രസാദ് ബേഡകം, കമ്മിറ്റി അംഗം ബദറുദീൻ എന്നിവർ സംസാരിച്ചു.
