Categories
നാരംപാടി ഷറഫുൽ ഇസ്ലാം മദ്‌റസയിൽ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടി നടത്തിയ കരിയർ ക്ലാസ് ശ്രദ്ധേയം; എം.എൽ.എ ഉദ്‌ഘാടനം ചെയ്തു
Trending News





ബദിയടുക്ക: നാരംപാടി ബദർ ജമാഅത്ത് കമ്മിറ്റിയും പരിസര മഹല്ല് കൂട്ടായിമയും CIGI ചെങ്കള യൂണിറ്റും സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ ടി.എം അബ്ദുൽ ഖാദർ അധ്യക്ഷനായ പരിപാടി കാസർകോട് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാകുന്ന ക്ലാസ്സാണിതെന്ന് എം.എൽ.എ പറഞ്ഞു. നമുക്ക് ചുറ്റും ലഹരി മാഫിയകൾ പിടിമുറുകുമ്പോൾ ഭാവി തലമുറ വിദ്യ-സമ്പന്നരായി അറിവും കഴിവുമുള്ളവാരായി വളരണം, എങ്കിലേ നല്ലതും- ചീത്തയും തിരിച്ചറിയാനാകും. ഇതുപോലുള്ള ക്ലാസുകൾ പ്രയോജനപ്പെടുത്തി ചെറുപ്രായത്തിൽ തന്നെ ജോലി നേടാനുള്ള പ്രാപ്തി കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് സംഘടിപ്പിച്ച മഹല്ല് ഭാരവാഹികളെ അദ്ദേഹം അഭിന്ദിച്ചു. ഇതുപോലെ മറ്റു മഹല്ലുകളും കുട്ടികളുടെ ഭാവി വിദ്യാഭ്യാസ കാര്യങ്ങളിൽ അതീവ ശ്രദ്ധ കാണിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Also Read


നാരംപാടി ഷറഫുൽ ഇസ്ലാം മദ്‌റസയിൽ വെച്ചാണ് തികളാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചവരെ ക്ലാസ് സംഘടിപ്പിച്ചത്. പ്രശസ്ത കരിയർ കൗൺസിലർ മുജീബുല്ലഹ്, നിസാർ പെർവാഡ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എം.പി ഉമ്മർ ഹാജി, എൻ.എം അഷ്‌റഫ്, മുഹമ്മദ് ഹാജി ഏരിയപ്പടി, നാസർ നിസാമി, ലത്തീഫ് പുണ്ടൂർ, റഷീദ് മാസ്റ്റർ, ലത്തീഫ് ഹാജി മാർപാനടുക്ക, അലാബി അബ്ദുല്ല തുടങ്ങി നിരവധിപേർ സംബന്ധിച്ചു. കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധിപേരാണ് ക്ലസ്സിന് എത്തിയത്. ചടങ്ങിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Sorry, there was a YouTube error.