നാരംപാടിയിലെ മെഡിക്കൽ ക്യാമ്പിൽ വൻ ജന പങ്കാളിത്തം; കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing നാരംപാടിയിലെ മെഡിക്കൽ ക്യാമ്പിൽ വൻ ജന പങ്കാളിത്തം; കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു; കൂടുതൽ അറിയാം..

ബദിയടുക്ക (കാസറഗോഡ്): നാരംപാടി ബദർ ജുമാ മസ്ജിദിൻ്റെ കീഴിൽ ബദർ ചാരിറ്റി ട്രസ്റ്റും മംഗലുരുവിലെ യെനെപോയ മെഡിക്കൽ കോളേജ് ആശുപത്രിയും ചേർന്ന് നാരംപാടി മദ്‌റസയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാമ്പ് കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു. ജമാഅത്ത് ഖത്തീബ് ഹാഫീസ് ഉമറുൽ ഫാറൂഖ് പ്രാർത്ഥന നടത്തി. ജമാഅത്ത് പ്രസിഡന്റ്‌ TM അബ്ദുൽ കാദർ ആദ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുല്ല കുഞ്ഞി ചേർക്കള, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജസ്‌ന മനാഫ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ CV ജെയിംസ്, ചെങ്കള ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മിസ്റിയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

വിവിത ഡിപ്പാർട്ട്മെന്റിൽ പ്രഗത്ഭരായ ഡോക്ടമാർ ക്യാമ്പിൽ എത്തിയവരെ പരിശോദിച്ചു. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി. 437 പേർ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ തുടർ ചികിത്സ ആവശ്യമുള്ള 50 പേർക്ക് മെഡിക്കൽ കാർഡ് വിതരണം ചെയ്തു. ജാതി, മത ഭേതമന്യ എല്ലാ വരും ക്യാമ്പിലെ സേവനം പ്രയോജനപ്പെടുത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി MP ഉമർ ഹാജിയും മറ്റു ഭാരവാഹികളും നേതൃത്വം നൽകി.

0Shares